പ്രിയദർശന്റെ പുതിയ സിനിമ ഹോട്ട്സ്റ്റാർ വാങ്ങി, വില 30 കോടി രൂപ

മുംബൈ- മലയാളി സംവിധായകൻ പ്രിയദർശന്റെ ഹംഗാമ 2 എന്ന ചിത്രം ഡിസ്‌നി ഹോട്ട്‌സ്റ്റാറിന് വിറ്റു. 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്ട്‌സ്റ്റാർ സ്വന്തമാക്കിയത്. പരേഷ് റാവൽ, ശിൽപ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന് ജാഫ്‌റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയദർശൻ ബോളിവുഡിൽ സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയന്റെ രണ്ടാമത്തെ സിനിമയാണിത്. പ്രിയദർശന്റെ പൂച്ചക്കൊരു മൂക്കുത്തി സിനിമയുടെ റിമേക്കാണ് ഹംഗാമ. എന്നാൽ ഹംഗാമ 2 ഹംഗാമയുടെ തുടർച്ചയല്ലെന്ന് പ്രിയദർശൻ വ്യക്തമാക്കി.
 

Latest News