5ജി ബില്‍ ആദ്യമേ നല്‍കി; ജൂഹിയെ ട്രോളി സോഷ്യല്‍ മീഡിയ

മുംബൈ- പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ 5ജി ഏര്‍പ്പെടുത്തരുതെന്ന ആവശ്യവമായി കോടതിയില്‍ പോയി തിരിച്ചടി നേരിട്ട നടി ജൂഹി ചൗളയെ ട്രോള സോഷ്യല്‍ മീഡിയ.
അപാകതകള്‍ നിറഞ്ഞ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി ഹൈക്കോടതി തള്ളിയത്.
കോടതിയേയും നിയമത്തേയും മാധ്യമ പബ്ലിസിറ്റിക്കുവേണ്ടി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കോടതി 20 ലക്ഷം രൂപ പിഴ വിധിച്ചതാണ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്. ഹരജിക്കാരി കോടതിയുടെ സമയം കളഞ്ഞുവെന്നും ജസ്റ്റിസ് ജെ.ആര്‍.മിധ ചൂണ്ടിക്കാട്ടിയിരുന്നു.
ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ജൂഹി ചൗളയുടെ അപേക്ഷയും കോടതി നിരാകരിച്ചിരുന്നു.
ജൂഹി മുന്‍കൂട്ടി 5ജി ഫീ അടക്കേണ്ടിവന്നിരിക്കയാണെന്നും ജൂഹി ഇനി ലാന്‍ഡ് ഫോണിലേക്ക് മാറുമെന്നും തുടങ്ങി നടിയെ പരിഹസിക്കുന്ന നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്.

https://www.malayalamnewsdaily.com/sites/default/files/2021/06/04/juhi11.jpg

https://www.malayalamnewsdaily.com/sites/default/files/2021/06/04/juhi222.jpg

Latest News