Sorry, you need to enable JavaScript to visit this website.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം; മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ 12 അംഗ കമ്മിറ്റി

ന്യൂദല്‍ഹി- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് 12 അംഗ സമിതിയെ നിയോഗിച്ചു. കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥ കാരണം വിവിധ കോണുകളില്‍നിന്നുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഈ വര്‍ഷത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ വേണ്ടെന്നുവെച്ചിരുന്നു. അതേസമയം, പന്ത്രണ്ടാം ക്ലാസ് കുട്ടികളുടെ ഫലപ്രഖ്യാപനത്തിന് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമെന്നും സി.ബി.എസ്. ഇ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഫലപ്രഖ്യാപനത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് വിദഗ്ധ സമതി രൂപീകരിച്ചിരിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2021/06/04/cbse.jpg

 

Latest News