Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജ്യത്ത് കുടുങ്ങിയവരുടെ വിസ ഇന്ത്യ ഓഗസ്റ്റ് വരെ നീട്ടി

ന്യൂദൽഹി- കോവിഡ് മഹാമാരിയെ തുടർന്ന് 2020 മാർച്ചിന് ശേഷം സാധാരണ യാത്രാ വിമാനസർവീസുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങിയ വിദേശികളുടെ വിസ കാലാവധി ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചു. മാർച്ചിന് മുൻപായി ഇന്ത്യയിലെത്തിയ, സാധുതയുള്ള ഇന്ത്യൻ വിസകൾ കൈവശം ഉള്ള വിദേശ പൗരന്മാരുടെ വിസയാണ് നീട്ടിയത്. ഇത്തരം വിദേശ പൗരന്മാർക്ക്  അടച്ചുപൂട്ടൽ നടപടികളെ തുടർന്ന് തങ്ങളുടെ വിസ കാലാവധി നീട്ടി ലഭ്യമാക്കുന്നതിൽ നിരവധി പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഇവ കണക്കിലെടുത്ത് 2020 ജൂൺ 29ന് ആഭ്യന്തരമന്ത്രാലയം പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
2020 ജൂൺ 30ന് ശേഷം വിസ/താമസ അനുമതി കാലയളവ് അവസാനിക്കുന്ന  വിദേശ പൗരന്മാർക്ക്  രാജ്യത്തെ സാധാരണ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന തീയതിക്ക് 30 ദിവസങ്ങൾ കഴിഞ്ഞു വരെ സാധുത കാലാവധി    ഈ ഉത്തരവിൽ നീട്ടി നൽകിയിരുന്നു. എന്നാൽ  ഇത്തരം വിദേശ പൗരന്മാർ തങ്ങളുടെ വിസ ദീർഘിപ്പിക്കുന്നതിനായി  ഓരോ മാസവും അപേക്ഷകൾ സമർപ്പിച്ചിരുന്നു. രാജ്യത്ത് ഇനിയും സാധാരണ യാത്ര വിമാനസർവീസുകൾ പുനരാരംഭിക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ ഈ വിഷയം ആഭ്യന്തരമന്ത്രാലയം വീണ്ടും പരിഗണിച്ചത്. തുടർന്ന് വിസകളും അനുമതികളും പ്രത്യേക പിഴകൾ ഈടാക്കാതെ  2021 ഓഗസ്റ്റ് 31 വരെ നീട്ടാൻ തീരുമാനിച്ചു. 
വിസ കാലാവധി നീട്ടിനൽകാൻ വിദേശ പൗരന്മാർ ഇക്കാലയളവിൽ യാതൊരുവിധ അപേക്ഷകളും സമർപ്പിക്കേണ്ടതില്ല. 


 

Latest News