കാസർകോട്; യുവാവിനെ വെട്ടേറ്റ് പരിക്കുകളോടെ മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേളിയിലെ സുഹൈറി (25) നാണ് പരിക്കേറ്റത്. സുഹൈർ വാഹനങ്ങൾ വാടകയ്ക്ക് നൽകിയിരുന്നു. വാഹനം ആവശ്യപ്പെട്ടെത്തിയ പരിചയക്കാരനായ യുവാവിന് വാഹനം നൽകിയില്ലെന്നും അതിന്റെ വിരോധത്തിൽ യുവാവ് സുഹൈറിനെ വാൾ കൊണ്ട് വെട്ടിയെന്നാണ് പരാതി. കഴിഞ്ഞ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ സുഹൈറിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മേൽപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.