Sorry, you need to enable JavaScript to visit this website.

ഇന്ധന വില വര്‍ധന നൂറ് കടന്നിട്ടും മിണ്ടാത്തതെന്തേ?   അമിതാഭ് ബച്ചനോടും  അക്ഷയ് കുമാറിനോടും  കോണ്‍ഗ്രസ്

മുംബൈ- രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രതികരണങ്ങളും ബോളിവുഡ് താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇന്ധനവില വര്‍ധനയ്‌ക്കെതിരേ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ചോദിച്ചുകൊണ്ട് അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ക്ക് മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് ഭായ് ജഗ്താപ് കത്തയച്ചു.  യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധനയ്‌ക്കെതിരേ ഈ താരങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ ഇന്ന് രാജ്യത്തെ ഇന്ധനവില വില 100 കടന്നിട്ടും എന്തുകൊണ്ടാണ് താരങ്ങള്‍ മൗനം പാലിക്കുന്നത് എന്നാണ് ജഗ്താപ് ചോദിക്കുന്നത്. 2012 ല്‍ പെട്രോള്‍ഡീസല്‍ വില വര്‍ധിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ പ്രതികരിച്ചിരുന്നു. അന്ന് 63 രൂപയായാണ് ഉയര്‍ന്നത്. അന്ന് പ്രതികരിച്ച ബച്ചന്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നും ജഗ്താപ് ചോദിച്ചു.

Latest News