കഥയും കവിതയുമില്ല, കാര്യം പറഞ്ഞ് ബാലഗോപാലിന്റെ ബജറ്റ് ഒരു മണിക്കൂര്‍ മാത്രം

തിരുവനന്തപുരം- മഹദ് വാക്യങ്ങളും ഉദ്ധരണികളും ഏച്ചുകെട്ടുകളുമില്ലാതെ  ഒരു മണിക്കൂറില്‍ കന്നിബജറ്റ് അവതരണം പൂര്‍ത്തിയാക്കി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. രാവിലെ ഒമ്പതിന് ആരംഭിച്ച ബജറ്റ് വായന 10 മണിയോടെ പൂര്‍ത്തിയാക്കി.

ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് വായനകളില്‍ ഒന്നാകും ബാലഗോപാലിന്റെ ബജറ്റ്. കോവിഡ് പ്രതിസന്ധി കാലത്ത് പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ കോവിഡ് പ്രതിരോധത്തിലൂന്നിയാണ് ബാലഗോപാല്‍ 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.

 

Latest News