മഹാരാഷ്ട്രയില്‍ വാതക ചോര്‍ച്ച; പരിസരവാസികള്‍ക്ക്  ശ്വാസ തടസ്സവും കണ്ണെരിച്ചിലും

താനെ- മഹാരാഷ്ട്രയിലെ ബദല്‍പൂരില്‍ ഒരു കെമിക്കല്‍ ഫാക്ടറിയില്‍ നിന്ന് വാതകം ചോര്‍ന്ന് മൂന്ന് കിലോമീറ്ററിലേറെ ദൂരം വ്യാപിച്ചത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കി. നിരവധി പേര്‍ക്ക് ശ്വാസ തടസ്സവും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. ചിലര്‍ ആശുപത്രികളില്‍ ചികിത്സ തേടി. വ്യാഴാഴ്ച രാത്രിയാണ് വാതക ചോര്‍ച്ചയുണ്ടായതെന്നും ഒരു മണിക്കൂറിനകം ചോര്‍ച്ച നിയന്ത്രിച്ചതായും താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഫാക്ടറിയിലെ രാസപ്രവര്‍ത്തനം മൂലമുള്ള അധികചൂടാണ് വാതക ചോര്‍ച്ചയ്ക്കു കാരണമായതെന്ന് കോര്‍പറേഷന്‍ പറഞ്ഞു.

Latest News