ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മണവാട്ടി അണിഞ്ഞത്   വാടകയ്‌ക്കെടുത്ത വിവാഹ വസ്ത്രങ്ങള്‍ 

ലണ്ടന്‍- ബ്രിട്ടീഷ് പ്രധാനമന്ത്രി ലോറിസ് ജോണ്‍സനും കൂട്ടുകാരി കാരി സിമന്‍സും വിവാഹിതരായത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. ഔദ്യോഗിക പദവിയിലിരിക്കെ വിവാഹിതനാകുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കൊവിഡ് കാലത്തെ ലളിതമായ വിവാഹം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗം കൂടിയായ കാരി സിമന്‍സിന്റെ വിവാഹ വസ്ത്രവും ഏറെ ചര്‍ച്ചയായി. ഏറെ മൂല്യമുള്ള ഈ വിവാഹ വസ്ത്രം ചര്‍ച്ചയാകാന്‍ കാരണമുണ്ട്.
2.9 ലക്ഷത്തിലേറെ വില വരുന്ന വിവാഹ വസ്ത്രത്തിനായി കാരി സിമന്‍സിന് ചെലവായത് 5,000 രൂപയില്‍ താഴെയാണ്. ഓണ്‍ലൈനില്‍ സൈറ്റില്‍ നിന്നാണ് ഈ വസ്ത്രം കാരി തെരഞ്ഞെടുത്തതും. മൈവാഡ്രോബ് എച്ച്ക്യു എന്ന സൈറ്റില്‍ നിന്നാണ് കാരി വിവാഹ വസ്ത്രം വാടകയ്‌ക്കെടുത്തത് െ്രെബഡല്‍ ഗൗണ്‍ ഡിസൈനര്‍ ക്രിസ്‌റ്റോസ് കോസ്റ്റല്ലോസ് ആണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. വെള്ള നിറത്തിലെ ഫ്‌ളോറല്‍ ഡിസൈനിലെ മനോഹരമായ ഗൗണാണ് കാരി ധരിച്ചത്. ഒപ്പം പൂക്കള്‍ കൊണ്ടുള്ള ഒരു ഹെഡ്ബാന്‍ഡും. വളരെ കുറച്ചു പേരെ മാത്രം ക്ഷണിച്ച് ആര്‍ഭാടങ്ങള്‍ പരമാവധി ഒഴിവാക്കി വളരെ ലളിതമായി ആയിരുന്നു വിവാഹ ചടങ്ങുകള്‍.
മികച്ച ഡിസൈനിലെ തകര്‍പ്പന്‍ െ്രെബഡല്‍ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞ വിലയ്ക്ക് വാടകയ്ക്ക് എടുക്കാം. ഒരു ദിവസത്തെ ചടങ്ങിനായി ലക്ഷങ്ങള്‍ പൊടിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്കായി ഇത്തരം സ്‌റ്റോറുകള്‍ സജീവമാവുകയാണ്. ഓണ്‍ലൈനിലും സേവനങ്ങള്‍ ലഭിക്കും. ഡിസൈനര്‍ വസ്ത്രങ്ങള്‍ നല്‍കുന്ന സ്‌റ്റോറുകള്‍ ഇന്‍സ്റ്റഗ്രാമിലും സജീവം. ഒന്നോ, രണ്ടോ തവണ മാത്രം ഉപയോഗിച്ചിട്ടുള്ള പാര്‍ട്ടി വെയറുകളും ഇങ്ങനെ ലഭ്യമാകും. വസ്ത്രങ്ങളുടെ റീട്ടെയില്‍ വിപണി തകരുമ്പോള്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണി വരും വര്‍ഷങ്ങളില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നു തന്നെയാണ് സൂചനകള്‍
 

Latest News