ആലപ്പുഴ- മഹാത്മാഗാന്ധിയുടെ പ്രതിമകള്‍ സ്ഥാപിച്ച് സമാധാന സന്ദേശം പ്രചരിപ്പിക്കുന്ന മാവേലിക്കര ആസ്ഥാനമായ പീസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഗാന്ധി പ്രതിമ അയച്ചു. ഒരടി ഉയരമുള്ള പോളീമാര്‍ബിളില്‍ നിര്‍മ്മിച്ച സബര്‍മതിയിലെ മണ്ണ് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഗാന്ധി പ്രതിമയാണ് പോസ്റ്റലില്‍ അയച്ചത്. കഴിഞ്ഞ മാസം ഇസ്രായില്‍ റോക്കറ്റാക്രമത്തില്‍ ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്രായില്‍ പ്രധാനമന്ത്രിക്കും ഗാന്ധി പ്രതിമ അയച്ചിരുന്നു. പീസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ഗാന്ധി പ്രചാരകനും ശില്പിയുമായ ഡോ. ബിജു ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിമ അയച്ചത്. ഇതിനോടകം ആഗോളതലത്തില്‍ ചെറുതും വലുതുമായ രണ്ടായിരത്തിലധികം ഗാന്ധി പ്രതിമകള്‍ പീസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചിട്ടുണ്ട്.