തിരുവനന്തപുരം- സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതം മറികടക്കാനുള്ള പാക്കേജായിരിക്കും രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതുക്കിയ ബ്ജറ്റിലെ പ്രധാന ഇനം. നേരത്തേ, മുന്‍ ധനമന്ത്രി തോമസ് ഐസക് 20,000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പ്രധാനമായും കരാറുകാര്‍ക്കുള്ള കുടിശിക വിതരണത്തിനാണ് ഉപയോഗിച്ചത്.
ആരോഗ്യ- ചെറുകിട വ്യവസായ- കാര്‍ഷിക മേഖലകള്‍ക്ക് പ്രയോജനപ്പെടുന്ന പാക്കേജ് നടപ്പാക്കാന്‍ സാധാരണക്കാരെ കാര്യമായി ബുദ്ധിമുട്ടിക്കാത്ത ചില നികുതി വര്‍ധനകള്‍ വേണ്ടിവരും.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വാക്‌സിന്റെ പകുതി മാത്രമാണ് കേന്ദ്രം സൗജന്യമായി നല്‍കുന്നത്. ബാക്കി വാക്‌സിന്‍ സംസ്ഥാനം പണം കൊടുത്തു വാങ്ങണം. ഇതിനുള്ള പണവും പാക്കേജിലുണ്ടാവും. ജൂലൈ 31 നുള്ളില്‍ ബജറ്റ് സഭയില്‍ പാസാക്കാനായില്ലെങ്കില്‍ അതു കഴിയുന്നതുവരെയുള്ള സമയത്തേക്ക് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കേണ്ടിവരും.