Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എന്റെ പാട്ട് ലാലേട്ടൻ കേട്ടു, എക്‌സലന്റ് എന്ന് മറുപടി തന്നു-സന്തോഷം പ്രകടിപ്പിച്ച് വിനോദ് കോവൂർ

കോഴിക്കോട്- മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രത്തിലെ 'ഏനൊരുവൻ മുടി അഴിച്ചങ്ങ് ആടണ്' എന്ന് തുടങ്ങുന്ന ഗാനം പാടി മോഹൻലാലിന്റെ അഭിനന്ദനം ഏറ്റുവാങ്ങി നടൻ വിനോദ് കോവൂർ.  വിനോദ് കോവൂർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഗാനത്തിന് നിരവധി പേർ അഭിനന്ദനം അറിയിച്ചു. മോഹൻലാൽ ഗാനം കേട്ടുവെന്നും അഭിനന്ദനങ്ങൾ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
വിനോദ് കോവൂരിന്റെ വാക്കുകൾ:

ഒടിയൻ എന്ന സിനിമയിൽ ലാലേട്ടൻ പാടിയ ഒരു നാടൻ പാട്ട് ഉണ്ട് . സിനിമയിൽ ഈ പാട്ട് കണ്ടിട്ടുണ്ടാവില്ല.
എം. ജയചന്ദ്രന്റെ ഈണത്തിൽ ലാലേട്ടൻ മനോഹരമായി ആലപിച്ച ആ നാടൻ പാട്ട് ഒന്ന് പാടി വീഡിയോ ചെയ്യണം എന്ന് മോഹം തോന്നി ചെയ്തതാ.
ക്യാമറ  അഭയ
എഡിറ്റിംഗ്  ഫൈസൽ വി.പി
സാങ്കേതിക സഹായം  വരദ
സ്റ്റുഡിയോ. ഉബൈദ് ഖയാൽ
ഞാൻ പാടിയത് ലാലേട്ടൻ കേട്ടു
എക്‌സലന്റ് ആയി പാടി എന്ന് പറഞ്ഞ് മറുപടിയും തന്നു
ഒപ്പം ലാൽ ഫാൻസ് അസോസിയേഷൻ ഗ്രൂപ്പിലും പാട്ട് സ്ഥാനം പിടിച്ചു
ഈ സന്തോഷവും കൂടി അറിയിക്കട്ടെ .
 

Latest News