പെരിന്തൽമണ്ണ- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവ ദന്ത ഡോക്ടർ പെരിന്തൽമണ്ണയിൽ നിര്യാതനായി. കൊപ്പം കാരുണ്യ ഡെന്റൽ ക്ലിനിക് ഉടമ കൂടിയായ ഡോ. അബ്ദുൽ മനാഫ് ചെട്ടിയാൻതൊടി (ടി.എൻ പുരം-35)യാണ് മരിച്ചത്.
കട്ടുപ്പാറ തിരുനാരായണപുരം അലിയുടെ മകനാണ്. കോവിഡ് ബാധിതനായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മാതാവ് സൈനബ (മാനത്ത് മംഗലം). ഭാര്യ ഡോ: ഫസ്‌ന അബ്ദുറഹിമാൻ (കാരുണ്യ ഡന്റൽ ക്ലീനിക് കൊപ്പം), മക്കൾ ലിബാ മനാഫ്, ഹെസ്സ മനാഫ്, സഹോദരങ്ങൾ ഡോ. അബ്ദുൽ മജീദ് (ആസ്റ്റർ യു എ ഇ), ലബീബ്അലി (കെമിക്കൽ എഞ്ചിനിയർ യുഎഇ), ഡോ: ലുബ്‌ന അലി.