സര്‍ട്ടിഫിക്കറ്റുകളില്‍ പേരു മാറ്റാന്‍ അനുവദിക്കണം, സി.ബി.എസ്.ഇയോട് സുപ്രീം കോടതി

ന്യൂദല്‍ഹി- സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പേരുകളില്‍ മാറ്റുന്നതിന് വിദ്യാര്‍ഥികളെ അനുവദിക്കണമെന്നും ഇതിനായി ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്നും സുപ്രീം കോടതി സി.ബി.എസ്.ഇയോട് നിര്‍ദേശിച്ചു. നിലവില്‍ പേരുമാറ്റുന്നതിന് അപേക്ഷ നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമില്ല.


അബ്ശിര്‍ പ്രശ്‌നമുണ്ടോ? ബാങ്കുകള്‍ വഴിയും ചെയ്യാം, വിശദാംശങ്ങള്‍

തിരിച്ചറിയുന്നതിനുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ബി.ആര്‍. ഗവായി, കൃഷ്ണ മുരാരി എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പേരുകളും രക്ഷാകര്‍ത്താക്കളുടെ പേരും മാറ്റാന്‍ ആവശ്യപ്പെടാമെന്ന് കോടതി പറഞ്ഞു.
നിയമാനുസൃതമല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പേരു മാറ്റം ആവശ്യപ്പെടാനാവില്ലെന്നാണ് സി.ബി.എസ്.ഇ ബൈ ലോ വ്യക്തമാക്കുന്നത്. എന്നാല്‍ സി.ബി.എസ്.ഇ ബൈ ലോ ഭരണഘടന നല്‍കുന്ന അവകാശങ്ങളെ മറികടക്കുന്നതാകരുതെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
പേരുകള്‍ മാറ്റുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പാസ്‌പോര്‍ട്ട്, ആധാര്‍ എന്നിവ സമര്‍പ്പിക്കാം. എല്ലാ ഔദ്യോഗിക രേഖകളിലും ഒരേ പേരുതന്നെ ഉപയോഗിക്കണമെന്നും കോടതി വ്യക്തമാക്കി.
വിദ്യാര്‍ഥികളില്‍നിന്ന് പേരുമാറ്റത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ബൈ ലോകള്‍ സി.ബി.എസ്.ഇ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
സി.ബി.എസ്.ഇ ബൈലോകള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിന്മേലാണ് സുപ്രീം കോടതി ഉത്തരവ്.

 

Latest News