ഭരണപരിഷ്‌കാര ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജോസ് കെ മാണി

കോട്ടയം- ഭരണപരിഷ്‌കാര ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് തെറ്റായ പ്രചാരണമാണെന്നും ഒരു സ്ഥാനത്തേക്കുമില്ലെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പാർട്ടിയിലെ ചുമതല തന്നെ വലുതാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. യു.ഡി.എഫ് പക്ഷത്തുള്ള നിരവധി പേർ കേരള കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത അടുത്ത ദിവസം വരുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
 

Latest News