Sorry, you need to enable JavaScript to visit this website.

14 പെണ്ണുങ്ങൾക്ക്  ഡേയ്റ്റിങിന്  ഗ്രൂപ്പ് മെസ്സേജ് അയച്ച  യുവാവ് ഇളിഭ്യനായി 

ന്യൂയോർക്ക്- ന്യൂയോർക്കിലും മറ്റും വാക്‌സിനേഷൻ വഴി കൊറോണ കേസുകൾ കാര്യമായി കുറഞ്ഞതോടെ നീയന്ത്രണങ്ങൾ പലതും കുറച്ചിട്ടുണ്ട്. ഡേയ്റ്റിങ് സൈറ്റുകളിലും മറ്റും കഴിഞ്ഞ ചില മാസങ്ങളായി പരിചയപ്പെട്ട യുവതി യുവാക്കൾ നേരിട്ട് കണ്ടുമുട്ടന്നതിന്റെ തിരക്കിലാണ് ഈ നഗരത്തിൽ. ബ്രിട്ടീഷ് വിൽ എന്ന് പേരുള്ള യുവാവും മാസങ്ങളായി താൻ ഡേയ്റ്റിങ് സൈറ്റുകളിൽ പരിചയപ്പെട്ട ന്യൂയോർക്കിലെ സ്ത്രീകളെ നേരിൽ കാണാൻ തീരുമാനിച്ചു. ന്യൂയോർക്ക് നഗരത്തിലെ 14 സ്ത്രീകളെയാണ് വിൽ കാണാൻ തീരുമാനിച്ചത്. പക്ഷെ ഓരോരുത്തർക്കും പ്രത്യേകം മെസ്സേജ് അയക്കുന്നതിന് പകരം വില്ലിന് ഒരു അബദ്ധം പറ്റി. എല്ലാവർക്കും കൂടെ ഗ്രൂപ്പ് മെസ്സേജ് അയച്ചു വിൽ. 'ഹേ അപരിചിതേ! നമ്മൾ കഴിഞ്ഞ വർഷം ബംബിളിൽ (ഡേയ്റ്റിങ് ആപ്പ്) പരിചയപ്പെട്ടു. പക്ഷേ കോവിഡ് കാരണം നമുക്ക് കണ്ടുമുട്ടാൻ പറ്റിയില്ല. ഞാൻ ഇപ്പോൾ ന്യൂയോർക്കിലുണ്ട്. നിങ്ങൾ ഇപ്പോഴും അവിവാഹിതയാണോ എന്നാണ് എനിക്കറിയേണ്ടത്?' വിൽ ഗ്രൂപ്പ് ചാറ്റിൽ മെസ്സേജ് അയച്ചു.
പിന്നെ നടന്നത് ചിന്തിക്കാവുന്നതല്ലയുള്ളൂ. അധികം താമസമില്ലാതെ ഒരു സ്ത്രീയുടെ മറുപടി വന്നു 'നിങ്ങൾ 14 സ്ത്രീകൾക്ക് ഒരേസമയം ടെക്സ്റ്റ് ചെയ്തു. ഗുഡ്‌ബൈ വിൽ.' മറ്റൊരു സ്ത്രീ 'നിങ്ങൾ യഥാർത്ഥത്തിൽ 14 പേർക്ക് മെസ്സേജ് അയച്ചു എന്ന് മനസ്സിലാക്കിയോ?' എന്ന് ചോദിക്കുന്നുണ്ട്. വേറൊരു സ്ത്രീ വില്ലിനൊപ്പം ഡേയ്റ്റിങിന് പോയിരുന്നു എന്നും വിൽ തട്ടിപ്പുകാരാണെന്ന് എന്നും കൂടെ പറഞ്ഞതോടെ ശുഭം.
കാര്യങ്ങൾ കൈവിട്ടു പോയി എന്ന് മനസ്സിലാക്കിയ വിൽ നൈസായി ഗ്രൂപ്പിൽ നിന്നും എസ്‌കേപ്പ് ആയി. ഇതേതുടർന്ന് സ്ത്രീകൾ 'ബ്രിട്ടീഷ് വിൽസ് എയ്ഞ്ചൽസ്' എന്ന് ഗ്രൂപ്പിന് പുനർനാമകരണം ചെയ്തു. വില്ലുമായി ഡേയ്റ്റ് ചെയ്യുന്നതിനേക്കാൾ ഭേദം തങ്ങൾ ഒത്തുകൂടുന്നതാണ് എന്ന അഭിപ്രായത്തിൽ 14 സ്ത്രീകളും ഒരു പാർട്ടി നടത്താനുള്ള തയ്യാറെടുപ്പിലാണ്.

Latest News