പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ചുവിളിക്കണം, ലക്ഷദ്വീപുകാര്‍ സത്യഗ്രഹത്തിന്

തിരുവനന്തപുരം- അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഏഴിന് ലക്ഷദ്വീപ് ജനത 12 മണിക്കൂര്‍ നിരാഹാരമിരുന്ന് പ്രതിഷേധിക്കും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗത്തിലാണ് തീരുമാനം. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സമരം തുടരും. എല്ലാ ദ്വീപുകളിലും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഉപ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

 ലക്ഷദ്വീപിലേക്ക് യാത്രാനുമതി നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും കേരളത്തില്‍നിന്നുള്ള എം.പിമാര്‍ കത്ത് നല്‍കി.

 

Latest News