Sorry, you need to enable JavaScript to visit this website.

വണ്ണം കുറയ്ക്കുന്ന മരുന്ന് വാങ്ങി വഞ്ചിതരായവരില്‍ വെങ്കയ്യ നായിഡുവും

ന്യൂദല്‍ഹി- വണ്ണം കുറയ്ക്കുന്നതിനുള്ള വ്യാജ മരുന്നുകള്‍ വാങ്ങി കഴിച്ചിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മരുന്നു കഴിച്ചാല്‍ വണ്ണം കുറയുമെന്ന് പറഞ്ഞാണ് 1000 രൂപയുടെ മരുന്ന് വാങ്ങിയത്. എന്നാല്‍ മരുന്ന് ഉപയോഗിച്ചിട്ട്  വണ്ണത്തില്‍ കുറവൊന്നും വന്നില്ല.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെക്കുറിച്ച് രാജ്യസഭയില്‍ നടത്തിയ ചര്‍ച്ചയിലാണ് മരുന്ന് വാങ്ങി വഞ്ചിക്കപ്പെട്ട കാര്യം ഉപരാഷ്ട്രപതി വ്യക്തമാക്കിയത്.
ശരീരത്തിലെ കൊഴുപ്പ് കുറച്ച് തടി കുറയാക്കാന്‍ സാധിക്കും എന്നതായിരുന്നു പരസ്യം. കുറച്ച് നാളുകള്‍കൊണ്ട് തടി കുറയ്ക്കാന്‍ സാധിക്കുമെന്നും പരസ്യത്തില്‍ ഉണ്ടായിരുന്നു. ഇതൊക്കെ വിശ്വസിച്ചാണ് മരുന്ന് വാങ്ങി കഴിച്ചത്. എന്നാല്‍ മരുന്നുകൊണ്ട് യാതൊരു പ്രയോജനവും തനിക്കുണ്ടായിട്ടില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
മരുന്ന് വാങ്ങി കബളിക്കപ്പെട്ടു എന്ന് മനസ്സിലായപ്പോള്‍ ഉപഭോക്തൃകാര്യ മന്ത്രാലത്തിന് പരാതി നല്‍കി. പരാതി പ്രകാരം അന്വേഷിച്ചപ്പോള്‍ പരസ്യം നല്‍കിയ കമ്പനി ദല്‍ഹി കേന്ദ്രീകരിച്ചുകൊണ്ടുള്ളതല്ലെന്നും അമേരിക്ക കേന്ദ്രീകരിച്ചുള്ളതാണെന്നും മനസ്സിലായതായും ഉപരാഷ്ട്രപതി പറഞ്ഞു.
രാം വിലാസ് പാസ്വാന്റെ കീഴിലുള്ള ഉപഭോക്തൃ മന്ത്രാലയ വകുപ്പ് പൊതുജനങ്ങളെ കബളിപ്പിക്കുന്ന വ്യാജപരസ്യങ്ങള്‍ക്കെതിരെ കടുത്ത നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

 

Latest News