ഗുരുതര പരിക്കേറ്റിട്ടും എട്ടു വയസ്സുകാരിയുടെ ധൈര്യം; പീഡിപ്പിച്ച പട്ടാളക്കാരന്‍ അറസ്റ്റില്‍

മുംബൈ- ഓടുന്ന ട്രെയിനില്‍ വെച്ച് മദ്യപിച്ച സൈനികന്‍ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. ട്രെയിനിലെ ബാത്ത് റൂമില്‍വെച്ച് പീഡിപ്പിച്ച കുട്ടിയെ മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ ട്രെയിനില്‍നിന്ന് പുറത്തേക്കെറിയുകയും ചെയ്തു.
 പരിക്കുകളോടെ രക്ഷപ്പെട്ട പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍മി ജവാനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.  
റെയില്‍പാളത്തില്‍ കണ്ടെത്തിയ എട്ട് വയസ്സുകാരിക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാനായതിനാലാണ് പ്രതിയായ സൈനികനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് സത്താറ ജില്ലയിലെ ലോണന്‍ഡ്, സല്‍പ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ഗോവയില്‍നിന്ന് ദല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിനു പിന്നാലെ പെണ്‍കുട്ടി സംഭവം പോലീസിനോട് വിശദീകരിക്കുകയായിരുന്നു. മാതാപിതാക്കളോടൊപ്പമാണ് പെണ്‍കുട്ടി ഗോവയില്‍നിന്ന് ട്രെയിനില്‍ കയറിയിരുന്നത്.

 

Latest News