റിയാദ് - വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ (സി.ഐ.ടി.സി) മുന്നറിയിപ്പ് നല്‍കി.
പലരുടെയും അക്കൗണ്ടുകള്‍ അജ്ഞാത സന്ദേശങ്ങള്‍ സ്വീകരിക്കുക വഴി ഹാക്ക് ചെയ്യപ്പെടുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. സന്ദേശങ്ങളോ ലിങ്കുകളോ തുറക്കുന്നതിന് മുമ്പ് ആരാണ് അയച്ചത് എന്ന് വ്യക്തത വരുത്തണം. സ്വകാര്യ വിവരങ്ങള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവ അജ്ഞാതര്‍ക്ക് കൈമാറരുതെന്നും സി.ഐ.ടി.സി അറിയിച്ചു.