വിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന്   യുവതിയുടെ  തെറിവിളിയും കൈയേറ്റവും

മിലാന്‍-വിമാന യാത്രയ്ക്കിടെ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട സഹയാത്രികയെ മര്‍ദ്ദിച്ച് യുവതി. റയാന്‍ എയര്‍ വിമാനത്തില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഐബീസയില്‍ നിന്ന് മിലാനിലേക്കുള്ള വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഫെയ്‌സ് മാസ്‌കുകളെക്കുറിച്ചുള്ള തര്‍ക്കത്തിനിടെ പ്രകോപിതനായ ഇറ്റാലിയന്‍ യുവതി മറ്റൊരു വനിതാ യാത്രക്കാരിയെ ആക്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ കാബിന്‍ ക്രൂവിനെയും യുവതി ആക്രമിച്ചു. 
പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇറ്റാലിയന്‍ യുവതിയോട് മാസ്‌ക് ധരിക്കാന്‍ മറ്റ് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതയായ യുവതി സഹയാത്രികരെ തെറിവിളിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായപ്പോള്‍ അവള്‍ അവരെ തുപ്പുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ വിമാന ജീവനക്കാരെയാണ്  യുവതി ചവിട്ടി അവശരാക്കിയത്. 
 

Latest News