പ്രവാസികൾ ശ്രദ്ധിക്കുക, രണ്ടാം ഡോസ് വാക്‌സിൻ നേരത്തെ ലഭിക്കാനുള്ള സൗകര്യം നിലവിൽ വന്നു

തിരുവനന്തപുരം- പ്രവാസികൾക്ക് രണ്ടാം ഡോസ് വാക്‌സിൻ നേരത്തെ ലഭിക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. https://covid19.kerala.gov.in/vaccine/ എന്ന സൈറ്റിൽ Request for Individuals എന്ന സെക്ഷനിലാണ് സൗകര്യം ഏർപ്പെടുത്തിയത്. ഈ സെക്ഷനിൽ കയറിയ ശേഷം ജില്ല, റിക്വസ്റ്റ് ടൈപ്പ്, ആദ്യം കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ റഫറൻസ് നമ്പർ എന്നിവ രേഖപ്പെടുത്തിയ ശേഷമാണ് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കുന്നതിന്റെ കോളം പൂരിപ്പിക്കേണ്ടത്. പാസ്‌പോർട്ട്, വിസ രേഖ എന്നിവയും ഇതോടൊപ്പം അപ് ലോഡ് ചെയ്യണം. 

വിദേശത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്നവർ ഈ സൗകര്യം എത്രയും വേഗം ഉപയോഗപ്പെടുത്തണം.
 

Latest News