കണ്ണൂർ- പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരായക്കിയ കേസിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ വേശാല നെല്യോട്ട് വയലിലെ കെ.പ്രശാന്തനെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് ബാലസംഘം പ്രവർത്തനത്തിന് എത്തിയ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് നടപടി. തുടർന്ന് ഇയാൾ ഒളിവിൽ പോയി. നെല്യോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പ്രശാന്തനെ ആരോപണം ഉയർന്ന ശേഷമാണ് സ്ഥാനത്ത്നിന്ന് നീക്കിയത്.






