സൗദിയില്‍ തിരിച്ചെത്താന്‍ പ്രവാസികളുടെ നെട്ടോട്ടം

ജിദ്ദ- സൗദിയില്‍ തിരിച്ചെത്താന്‍ പ്രവാസികളുടെ നെട്ടോട്ടം. ഇന്ത്യയില്‍ നിന്നു സൗദിയിലേക്കുള്ള യാത്രാ വിലക്ക് തുടരുകയും യു.എ.ഇയിലേക്കുള്ള യാത്രാ  വിലക്ക് വീണ്ടും നീട്ടുകയും  ചെയ്തതോടെ ആശയറ്റ നിലയിലാണ് പ്രവാസികള്‍.

തിരിച്ചെത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുന്നവരും സാമ്പത്തിക നഷ്്ടമുണ്ടാകാന്‍ സാധ്യതയുള്ള ബിസിനസുകാരും പല വഴികളും നോക്കുകയാണ്. പതിനായിരക്കണക്കിന് യാത്രക്കാരാണ് അനുമതി കാത്തിരിക്കുന്നത്.

സൗദിയിലേക്ക് ഇന്ത്യയില്‍ നിന്നു നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയപ്പോള്‍ യു.എ.ഇ വഴി സൗദിയില്‍ എത്തിയിരുന്നു. അതു നിര്‍ത്തിയതോടെ മാലദ്വീപ്, നേപ്പാള്‍, ബഹ്‌റൈന്‍ വഴിയായി യാത്രകള്‍. ആ വഴികളും അടഞ്ഞതോടെ, റഷ്യയിലൂടെ സൗദിയിലേക്കും ഉസ്ബക്കിസ്ഥാന്‍ വഴി ദുബായിലേക്കും യാത്രാ പാക്കേജുമായി എജന്‍സികള്‍ രംഗത്തുണ്ട്.


ചൈനയില്‍ പുതിയ ഭീഷണി; പക്ഷിപ്പനിയുടെ വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു

റഷ്യയിലൂടെ നടപടികള്‍ പൂര്‍ത്തിയാക്കി സൗദിയിലെത്താന്‍ 2 ലക്ഷം രൂപയും ഉസ്ബക്കിസ്ഥാന്‍ വഴി ദുബായിലേക്ക് ഒരു ലക്ഷം രൂപയും ശരാശരി ചെലവു വരും. വിമാന ടിക്കറ്റുകള്‍ക്കു പുറമേ, ഓരോ സ്ഥലത്തെയും ക്വാറന്റെന്‍, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍കൂടി ഉള്‍പ്പെടെയാണിത്.

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് യു.എ.ഇ ജൂണ്‍ 30 വരെ നീട്ടിയതോടെ നിരാശയിലാണ് പ്രവാസികള്‍. സൗദിയിലേക്ക് നേരിട്ട് എയര്‍ ബബ്ള്‍ സര്‍വീസ് തുടങ്ങുകയാണ് അടിയന്തരമായി ചെയ്യാനാകുക. ഇതിനായി എംബസി വീണ്ടും ശ്രമിക്കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.

 

Latest News