Sorry, you need to enable JavaScript to visit this website.

രാജ്യത്ത് കോവിഡ് നിരക്ക് കുറയുന്നു, ഇന്ന് 1,27,510 രോഗബാധിതര്‍

ന്യൂദല്‍ഹി- രാജ്യത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,27,510 പേര്‍ക്ക്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രോഗബാധയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 2,795 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 2,55,287 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഏതാനും ദിവസങ്ങളായി രോഗബാധ നിരക്കിലും മരണ നിരക്കിലും തുടര്‍ച്ചയായ കുറവാണ് രേഖപ്പെടുത്തുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,81,75,044 ആണ്. 2,59,47,629 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് തുടര്‍ച്ചയായി വര്‍ധിക്കുന്നുണ്ട്. നിലവില്‍ 92.09 ശതമാനമാണ് രോഗമുക്തി നിരക്ക്.  8.96 ശതമാനമാണ് കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.

കോവിഡ് മൂലം ഇതുവരെ 3,31,895 പേരുടെ മരണമാണ് ഇന്ത്യയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നിലവില്‍ 18,95,520 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 21,60,46,638 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 

 

Latest News