മദ്യദുരന്തത്തില്‍ മരണം 36 ആയി; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അലീഗഢ്- ഉത്തര്‍പ്രദേശില്‍ അലീഗഢില്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്ന 11 പേര്‍ കൂടി മരിച്ചതോടെയാണിത്. മരണ സംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.പി എക്‌സൈസ് കമ്മീഷണര്‍ പി. ഗുരുപ്രസാദിനെ പുറത്താക്കിയതിനുപുറമെ,  രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഗുരുപ്രസാദിനു പകരം റിംഗസെയിന്‍ സംഫീലിനെ നിയമിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി മുകുല്‍ സിംഗാള്‍ അറിയിച്ചു.
വ്യാജമദ്യ വില്‍പനയില്‍ ഉള്‍പ്പെട്ട 10 പേരെ കൂടി തിങ്കളാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളില്‍ റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരുടെ എണ്ണം 30 ആയതായി സീനിയര്‍ പോലീസ് സൂപ്രണ്ട് കലാനിധി നെയ്താനി അറിയിച്ചു.

 

Latest News