കൗമാരക്കാര്‍ക്കും വാക്‌സിന്‍ നല്‍കി സിംഗപ്പൂര്‍

സിംഗപ്പൂര്‍- കൗമാരക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്ന ആദ്യ രാജ്യമാകാന്‍ സിംഗപ്പൂര്‍.  12-18 പ്രായപരിധിയിലുള്ളവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. നിരവധി വിദ്യാര്‍ഥികളില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്താല്‍ രോഗവ്യാപന സാധ്യത തടയാമെന്ന് പ്രധാനമന്ത്രി ലീ സീന്‍ ലൂങ് പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുന്ന മുഴുവനാളുകള്‍ക്കും സിംഗപൂര്‍ ദേശീയ ദിനമായ ഓഗസ്റ്റ് ഒമ്പതിനകം ഒരു ഡോസെങ്കിലും വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിംഗപ്പൂരിലെ മൂന്നിലൊന്ന് ആളുകള്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

നേരത്തെയുണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ സിംഗപ്പൂര്‍ എടുത്തുകളഞ്ഞിരുന്നു. കോവിഡ് കേസുകളില്‍ നേരിയ വര്‍ധന വന്നതോടെ മേയില്‍ വീണ്ടും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇത് ജൂണ്‍ 13 വരെ തുടരും.

 

Latest News