റിയാദ് -റിയാദിലെ തുവൈക്കിൽ സൂപർമാർക്കറ്റ് ജീവനക്കാരനായിരുന്ന കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി ബിജു ജോർജ് (54) നിര്യാതനായി. പരേതനായ ജോർജിന്റെയും തങ്കമ്മയുടെയും മകനാണ്. മിനിയാണ് ഭാര്യ. അഖിൽ മകനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ, കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം രംഗത്തുണ്ട്.






