ന്യൂദല്‍ഹി- ട്വിറ്റര്‍ കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷന്‍ പരാതി ഫയല്‍ ചെയ്തു. പോക്‌സോ നിയമം ലംഘിക്കുന്നുവെന്നും തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. കമ്മീഷന്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ട്വിറ്റര്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നു പറയുന്നു. സെക്സ് ലിങ്കുകള്‍ ട്വിറ്ററില്‍ ലഭ്യമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.
കുട്ടികള്‍ക്ക് സുരക്ഷിതമാകുന്നതുവരെ ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എഴുതിയതായി ദേശീയ ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. ഐ.ടി മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്നാണ് കമ്മീഷന്‍ ചെയര്‍മാന്‍ എഴുതിയത്.






