ലഖ്നൗ- ഉത്തര്‍പ്രദേശില്‍ ആറു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വീട്ടില്‍നിന്ന് കാണാതായി മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്തെ കുളത്തിനു സമീപമാണ് കണ്ടെത്തിയത്.
അയല്‍വാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായും പ്രതിയെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.
ഉറങ്ങിക്കിടന്ന കുട്ടി മൂത്രം ഒഴിക്കുന്നതിന് പുറത്തിറങ്ങിയതാകാമെന്നും അപ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്നും പിതാവ് പറഞ്ഞു.






