Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നാലു പതിറ്റാണ്ടിലെ ഏറ്റവും മോശം നിലയില്‍, വളര്‍ച്ച 7.3 ശതമാനം ചുരുങ്ങി

ന്യൂദല്‍ഹി- നാലു പതിറ്റാണ്ടിനു ശേഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശം അവസ്ഥയിലെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സി.എസ്.ഒ) തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സാമ്പത്തിക വളര്‍ച്ചാ കണക്കുകള്‍. മാര്‍ച്ച് 31 അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജി.ഡി.പി) വളര്‍ച്ച 7.3 ശതമാനം ചുരുങ്ങി. 1980-81നും ശേഷം ആദ്യമായാണ് ഇത്ര മോശം പ്രകടനം. മുന്‍ വര്‍ഷത്തെ മോശം വളര്‍ച്ചയില്‍ നിന്നും ഇത്തവണ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

അതേസമയം, നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ജിഡിപി വളര്‍ച്ച 1.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2020 മാര്‍ച്ചില്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചു. ജൂലൈ വരെ നീണ്ട ലോക്ഡൗണിനു ശേഷം വിപണി വീണ്ടും പടിപടിയായി തുറന്നെങ്കിലും കാര്യമായ മുന്നേറ്റുണ്ടായില്ല. 2020-21 വര്‍ഷം ഒന്നാം പാദത്തില്‍ കോവിഡ് മഹാമാരി കാരണം വളര്‍ച്ച 24.38 ശതമാനം ചുരുങ്ങിയിരുന്നു. 

2019-20 സാമ്പത്തിക വര്‍ഷം ജിഡിപി നാലു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 11 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും മോശം വളര്‍ച്ചയായിരുന്നു ഇത്. ഉല്‍പ്പാദന, നിര്‍മാണ മേഖലകളിലെ മാന്ദ്യമായിരുന്നു മുന്‍ വര്‍ഷം സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചത്.

Latest News