ബീജിങ്- ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍ വരെ ആകാമെന്ന് ചൈന. ജനന നിരക്കില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് കുട്ടി മതി എന്ന നയത്തില്‍നിന്ന് ചൈന മാറുന്നത്.
2016 ലാണ് ഒറ്റക്കുട്ടി നയം ചൈന തിരുത്തിയത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ക്കുള്ള അനുവാദം സര്‍ക്കാര്‍ നല്‍കുകയായിരുന്നു. വൃദ്ധരുടെ എണ്ണം വര്‍ധിക്കുന്നത് സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയതാണ് രണ്ടു കുട്ടി നയത്തിലേക്ക് മാറാന്‍ കാരണമായത്. എന്നാല്‍ ചൈനീസ് നഗരങ്ങളില്‍ കുട്ടികളെ വളര്‍ത്തുന്നതിനുളള അമിത ചെലവുമൂലം ഈ നയം വേണ്ടത്ര സ്വീകാര്യത നേടിയില്ല. കുട്ടികളുടെ എണ്ണം വര്‍ധിക്കാതിരുന്നതോടെ നയം വീണ്ടും മാറ്റുകയായിരുന്നു.