കൊച്ചി- ലക്ഷദ്വീപിൽ സന്ദർശനത്തിന് അപേക്ഷിച്ച എം.പിമാർ അടക്കമുള്ള യു.ഡി.എഫ് സംഘത്തിന് അനുമതി നിഷേധിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനുമതി തേടിയെങ്കിലും അനുവദിച്ചില്ല. ഇന്ന് ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് എം.പിമാർ ഭരണകൂടത്തെ സമീപിച്ചത്. എന്നാൽ അനുമതി നൽകേണ്ടതില്ലെന്നാണ് മറുപടി ലഭിച്ചത്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി അറിയിച്ചു.






