ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി 9.07

ന്യൂദല്‍ഹി- ആശ്വാസമേകി രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,734 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 50 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

24 മണിക്കൂറിനിടെ മാത്രം 2,38,022 പേര്‍ രോഗമുക്തരായി. 3128 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 20,26,092 രോഗികളാണ് ചികിത്സയില്‍ തുടരുന്നത്. 3,29,100 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു.

ഇതിനോടകം 2,80,47,534 പേര്‍ക്കാണ് രാജ്യത്തുടനീളം കോവിഡ് പിടിപെട്ടത്. ഇതില്‍ 2,56,92,342 പേരും രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 91.60 ശതമാനമായി ഉയര്‍ന്നു. 9.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയെത്തുന്നത്.

 

 

Latest News