VIDEO യുപിയില്‍ മൃതദേഹം മാലിന്യ വണ്ടിയില്‍ കൊണ്ടു പോയ പോലീസ് വെട്ടില്‍

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ മഹോബ ജില്ലയില്‍ ഒരു മധ്യവയസ്‌ക്കന്റെ മൃതദേഹത്തോട്് പോലീസ് അനാദരവ് കാട്ടിയതായി ആക്ഷേപം. മഹോബ ജില്ലാ ആശുപത്രിയില്‍ നിന്ന് ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടു പോകാനാണ് പോലീസ് മാലിന്യം കയറ്റുന്ന മിനിട്രക്ക് ഉപയോഗിച്ചത്. രണ്ടു പോലീസുകാര്‍ ചേര്‍ന്ന് മൃതദേഹം ട്രിക്കില്‍ കയറ്റുന്ന ദൃശ്യവും വൈറലായി. വലിയ പ്രതിഷേധമുയര്‍ന്നതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടു പോകാനാമ് പോലീസ് മാലിന്യ വണ്ടി ഉപയോഗിച്ചത്.

ദല്‍ഹിയില്‍ തൊഴിലാളിയായിരുന്നു മരിച്ച 50കാരന്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. കടുത്തക്ഷീണത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ ചികിത്സ ലഭിക്കും മുമ്പ് മരണം സംഭവിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ കൂട്ടാക്കിയില്ലെന്ന് പ്രാദേശിക ഭരണകൂടം പറയുന്നു. ഇവരുമായി ഏറെ സമയം സംസാരിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നും അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അവര്‍ സന്നദ്ധരായതെന്നും അധികൃതര്‍ പറയുന്നു. മൃതദേഹം കൊണ്ടു പോകാന്‍ മാലിന്യ ട്രക്ക് വിളിച്ചത് മരിച്ചയാളുടെ മകനാണെന്നും അധികൃതര്‍ പറയുന്നു.

Latest News