Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്ത് സെക്‌സ് ആവാം, പക്ഷേ  മാസ്‌ക് നിർബന്ധം- ഡോ. തെരേസ ടാമ

ഒട്ടാവ- കോവിഡ് കാലത്ത് പരമാവധി സാമൂഹിക അകലം പാലിക്കാനാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. കഴിയുന്നതും സ്വന്തം കുടുംബത്തിൽപോലും അകലം പാലിക്കാനാണ് നിർദേശങ്ങൾ. എന്നാൽ ഇതോടെ കുടുംബ ബന്ധം താളം തെറ്റുമോയെന്ന ഭീതിയിലാണ് പലരും. അകലം കിടപ്പറയിലും തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുകളുണ്ട്. ഇതിനിടെയാണ് കാനഡയിലെ ഒരു വിഭാഗം ഗവേഷകർ പുതിയൊരു കാര്യം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് ലൈംഗിക ബന്ധത്തിനു തടസമല്ലെന്നാണ് കാനഡയിലെ ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നത്. എന്നാൽ ആവശ്യമായ മുൻകരുതലുകൾ വേണം. ദമ്പതികൾ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ മാസ്‌ക് ധരിക്കണമെന്ന നിർദേശമാണ് അവർ പങ്കുവയ്ക്കുന്നത്. കാനഡയിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. തെരേസ ടാമാണ് ശ്രദ്ധേയ നിരീക്ഷണം നടത്തിയത്.ചുംബനം ഒഴിവാക്കണമെന്നും തെരേസ പറയുന്നു. പങ്കാളികൾ തമ്മിൽ മുഖാമുഖം വരുമ്പോൾ കോവിഡ് പകരാൻ സാധ്യതയുണ്ട്. അതെ സമയം ബന്ധപ്പെടൽ വഴി കോവിഡ് വരൻ സാധ്യത വളരെ കുറവാണെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യകരമായ ലൈംഗികത വളരെ പ്രധാനമാണെന്നാണ് അവരുടെ വിലയിരുത്തൽ. 

Latest News