Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപിനെതിരായ നീക്കം; നിയമസഭയിൽ പ്രമേയത്തിൽ ചർച്ച തുടങ്ങി

തിരുവനന്തപുരം- ലക്ഷദ്വീപിൽ കിരാത നിയമങ്ങൾ നടപ്പാക്കുന്ന അഡ്മിനിസ്‌ട്രേറ്റർക്കെതിരെ പ്രമേയത്തിൽ കേരള നിയമസഭ ചർച്ച തുടങ്ങി. ജനതയെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിമപ്പെടുത്താൻ ശ്രമം നടക്കുകയാണെന്ന് പ്രമേയം ആരോപിച്ചു. സംഘ് പരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കാൻ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കാവി അജണ്ട നടപ്പാക്കാനാണ് നീക്കം. കോർപ്പറേറ്റ് താൽപര്യങ്ങളാണ് അഡ്മിനിസ്‌ട്രേറ്റർ നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതേസമയം, പ്രമേയത്തിൽ കേന്ദ്രസർക്കാറിനെ പേരടെുത്ത് വിമർശിക്കണമെന്ന് കോൺഗ്രസും മുസ്ലിം ലീഗും ആവശ്യപ്പെട്ടു.
 

Latest News