ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ രഹസ്യ വിവാഹം; ചിത്രം പുറത്ത്

ലണ്ടന്‍- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കാമുകി കാരി സൈമണ്ട്‌സും തമ്മില്‍ നടന്ന രഹസ്യ വിവാഹത്തിനു ശേഷമുള്ള ചിത്രം പുറത്ത്.
ലണ്ടനില്‍ ശനിയാഴ്ചയയായിരുന്നു അതീവ രഹസ്യമായി പ്രധാനമന്ത്രിയുടെ വിവാഹം. 56 കാരനായ ബോറിസ് ജോണ്‍സണും 33 കാരി കാരി സൈമണ്ട്‌സും തമ്മിലുള്ള വിവാഹം വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലിലലാണ് നടന്നതെന്നും അടുത്ത സമ്മറില്‍ ദമ്പതികള്‍ വിവാഹാഘോഷം നടത്തുമെന്നും ചിത്രം പുറത്തുവിട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇരുവരുടേയും ചിത്രം പങ്കുവെച്ചത്.
പരിസ്ഥിതി കാര്യ അഭിഭാഷകയാണ് സൈമണ്ട്‌സ്. ഇരുവരും കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍ഗേജ്‌മെന്റ് അറിയിച്ചിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2021/05/30/boris2.jpeg

 

Latest News