കോഴിക്കോട് - ഭിന്നശേഷിക്കാർക്ക് നേരെ കോഴിക്കോട് നഗരത്തിൽ പോലീസിന്റെ അഴിഞ്ഞാട്ടം. കോഴിക്കോട് മിഠായിത്തെരുവിൽ പി.എം. താജ് റോഡിലാണ് സംഭവം. സാക്ഷരത മിഷന്റെ സംസ്ഥാന തുടർ വിദ്യാഭ്യാസ കലോൽസവത്തിന് എത്തിയ ജാസ്മിൻ, സുസ്മിത എന്നിവരെ പോലീസ് തല്ലിച്ചതക്കുകയായിരുന്നു. മർദനം സഹിക്കാവയ്യാതെ 'ഞങ്ങൾ മരിച്ചു പോവും, ഇനിയും മർദിക്കരുതേ' എന്നു കരഞ്ഞു പറഞ്ഞപ്പോൾ 'നിങ്ങളെപ്പോലുള്ളവർ മരിച്ചുപോകുന്നതാണ് നല്ലത്' എന്നുപറഞ്ഞുകൊണ്ടാണ് പോലീസ് മർദനം തുടർന്നത്. മർദനമേറ്റ് ഇരുവരും ബീച്ച് ആശുപത്രിയിൽ ചികിൽസ തേടി. ജാസ്മിൻ ആശുപത്രിയിൽ ചികിൽസയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ജില്ലാ കലക്ടർക്കും കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.