ബോറിസ് ജോണ്‍സണ്‍ രഹസ്യമായി വിവാഹിതനായി

ലണ്ടന്‍- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവാഹിതനായി.പെണ്‍ സുഹൃത്ത് ആയ കാരി സൈമണ്‍സിനെ രഹസ്യമായി വിവാഹം കഴിച്ചെന്നാണ് റിപ്പോര്‍ട്ട്. . 2022 ജൂലൈ 30ന് നടത്താന്‍ നിശ്ചയിച്ച വിവാഹമാണിപ്പോള്‍ നടന്നതെന്നാണ് വാര്‍ത്തകള്‍. കോവിഡ് വ്യാപനമുണ്ടായ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നിരുന്നു. ഇത് വാര്‍ത്തയായിരുന്നു. മകനൊപ്പമാണ് ഇരുവരും വിവാഹത്തിനായി പള്ളിയിലെത്തിയത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും പുരോഹിതരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബോറിസ് ജോണ്‍സണിന്റെ  മൂന്നാമത്തെയും കാരിയുടെ ആദ്യത്തെയും വിവാഹമാണിത്.

Latest News