ഹറമിനെ പറ്റി കിംവദന്തി പ്രചരിപ്പിച്ചാൽ കുടുങ്ങും

മക്ക - ഹറംകാര്യ വകുപ്പിനെ കുറിച്ചോ ഹറംകാര്യ വകുപ്പ് ഉദ്യോഗസ്ഥരെ കുറിച്ചോ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഹറംകാര്യ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. വിശുദ്ധ ഹറമിനും മസ്ജിദുന്നബവിക്കും ഹറംകാര്യ വകുപ്പിനും ഉദ്യോഗസ്ഥർക്കും അപകീർത്തിയുണ്ടാക്കുന്നവരെ നിലക്കുനിർത്തുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കും. ഹറംകാര്യ വകുപ്പിന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നതിനും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനും എതിരെ ഹറംകാര്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ഹറംകാര്യ വകുപ്പിന് അപകീർത്തിയുണ്ടാക്കുന്നവർക്കെതിരെ സൈബർ ക്രൈം നിയമം അനുസരിച്ച നടപടികൾ സ്വീകരിക്കുമെന്നും ഹറംകാര്യ വൃത്തങ്ങൾ പറഞ്ഞു.
 

Latest News