വിജയവാഡ- കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന അമ്മയെ പരിചരിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി .സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് 18കാരിയായ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. ആന്ധ്രാ പ്രദേശിലാണ് സംഭവം. ആശുപത്രിയിലെ കമ്പൗണ്ടറാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് ആരോപണം. സംഭവം നടന്നത് ഒരു മാസം മുന്‍പാണ്.എന്നാല്‍ പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് വിഷയം പുറത്തായത്. അമ്മ ആശുപത്രി വിട്ടതോടെ പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സെഹോര്‍ ജില്ലയില്‍ നിന്നുള്ള ഒരു യുവതിയ്ക്കും മകള്‍ക്കുമാണ് അശോക ഗാര്‍ഡന്‍ മേഖലയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ദുരനുഭവമുണ്ടായത്. അമ്മ ചികിത്സയില്‍ കഴിയവേ ആശുപത്രിയുടെ വെയിറ്റിങ് ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്നു കുട്ടിയുടെ പതിവ്. ഏപ്രില്‍ 28ന് രാത്രി ഒരു മണിയോടു കൂടി ഇവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെ കമ്പൗണ്ടര്‍ പീഡിപ്പിക്കുകയായിരുന്നു