റിയാദ്- പതിനൊന്നു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് നീക്കിയ വിവരം സൗദിയില്‍ പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളെ സൗദി വ്യോമയാന മന്ത്രാലയം അറിയിച്ചു. പ്രത്യേക സര്‍ക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി.
രാവിലെ സൗദി ആഭ്യന്തര മന്ത്രാലയമാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വിലക്ക് നീക്കിയതായി പ്രഖ്യാപിച്ചത്.
യു.എ.ഇ, ജര്‍മനി, അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്കാണ് വിലക്ക് നീക്കിയത്. ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് വിലക്ക് തുടരും.






