വിഷം നിറഞ്ഞ ആ ഇടത്തില്‍നിന്ന് സുരേഷ് ഗോപി പുറത്തുവരും- എന്‍.എസ് മാധവന്‍


കൊച്ചി- ലക്ഷദ്വീപ് വിഷയത്തിലെ അഭിപ്രായ പ്രകടനത്തിന് പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സുരേഷ് ഗോപിയുടെ രാഷ്ട്രീയം എന്തായാലും അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തെ കുറിച്ചുള്ള മറ്റെല്ലാം നല്ലതാണ്. അദ്ദേഹത്തിന്റെ സഹജീവിസ്‌നേഹം തിളങ്ങിക്കൊണ്ടിരിക്കുകയാണ്. നോക്കൂ, അദ്ദേഹമല്ലാതെ മറ്റൊരു സൂപ്പര്‍ സ്റ്റാറും അദ്ദേഹത്തിന്റെ തന്നെ ബി.ജെ.പിയുടെ സൈബര്‍ ആക്രമണം നേരിട്ട പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിട്ടില്ല. ആ വിഷം നിറഞ്ഞ ഇടത്തില്‍ അദ്ദേഹത്തിന് ഏറെക്കാലം തുടരാനാകുമെന്ന് ഞാന്‍ കരുതുന്നില്ല- മാധവന്‍ ട്വീറ്റ് ചെയ്തു.

 

Latest News