ക്വാറന്റൈന്‍ ചെലവ്- സൗദിയിലേക്ക് പൗരന്മാരെ അയക്കില്ലെന്ന് ഫിലിപൈന്‍സ്

റിയാദ്- ക്വാറന്റൈന്‍, പിസിആര്‍ ടെസ്റ്റ് തുടങ്ങിയവയുടെ ചെലവുകള്‍ സൗദിയിലെത്തുന്ന തൊഴിലാളികള്‍ വഹിക്കണമെന്ന വ്യവസ്ഥ കാരണം സൗദി അറേബ്യയിലേക്ക് തങ്ങളുടെ പൗരന്മാരെ അയക്കുന്നത് ഫിലിപൈന്‍സ് നിര്‍ത്തി. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയതായി ഫിലിപൈന്‍സ് തൊഴില്‍ മന്ത്രി സില്‍വസ്റ്റര്‍ ബെല്ലോ അറിയിച്ചു. ഈ വിഷയം പരിഹരിച്ച ശേഷം മാത്രമേ തൊഴില്‍ വിസയിലുള്ളവരെ സൗദിയിലേക്ക് അയക്കുകയുള്ളൂ. ക്വാറന്റൈനും പിസിആര്‍ ടെസ്റ്റുമുള്‍പ്പെടെ വന്‍ ചെലവാണ് സൗദിയിലേക്ക് ജോലിക്ക് വരാന്‍ പൗരന്മാര്‍ക്ക് ചെലവാകുന്നത്. നിലവില്‍ പത്ത് ലക്ഷത്തിലധികം ഫിലിപൈനികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്.

Latest News