റിയാദ് - തടവുകാരന്റെ ഭാര്യയായ വിദേശ യുവതിയുമായി അവിഹിതബന്ധം സ്ഥാപിച്ച ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെ റിയാദ് ക്രിമിനൽ കോടതി മുപ്പതു മാസം തടവിന് ശിക്ഷിച്ചതായി കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു. ഉദ്യോഗസ്ഥന് 30,000 റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. ജയിൽ കഴിയുന്ന ഭർത്താവിന് ചില സേവനങ്ങളും ഇളവുകളും ലഭ്യമാക്കാൻ വേണ്ടിയാണ് ജയിൽ ഉദ്യോഗസ്ഥന്റെ അപേക്ഷ സ്വീകരിച്ച് വിദേശ യുവതി അവിഹിതബന്ധത്തിന് സമ്മതിച്ചത്. ഈ കേസിലെ പ്രതിയായ വിദേശ യുവതിക്കും മുപ്പതു മാസം തടവും 30,000 റിയാൽ പിഴയുമാണ് കോടതി വിധിച്ചത്. മറ്റൊരു കേസിൽ അധികാര ദുർവിനിയോഗം നടത്തി അവിഹിതബന്ധങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ച കേസിൽ കോടതി ഉദ്യോഗസ്ഥനെ അഞ്ചു വർഷം തടവിനും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചു.






