യുപിയില്‍ ചെറുവിമാനം നടുറോട്ടില്‍ ഇറക്കി; ലാന്‍ഡിങ് സാങ്കേതിക തകരാറിനെ തുടര്‍ന്ന്

മഥുര- ഹരിയാനയിലെ നരനോളില്‍ നിന്ന് യുപിയിലെ അലിഗഢിലേക്ക് പറക്കുകയായിരുന്ന ചെറു വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹൈവേയില്‍ അടിയന്തിരമായി ഇറക്കി. മഥുരയ്ക്കടുത്ത് യമുനാ എക്‌സപ്രസ് ഹൈവേയിലാണ് സെസ്‌ന-152 പരിശീലന വിമാനം ലാന്‍ഡ് ചെയ്തത്. ഈ സമയം ഹൈവേയില്‍ വാഹനങ്ങള്‍ ഓടുന്നുണ്ടായിരുന്നു. എങ്കിലും സുരക്ഷിതമായി റോട്ടിലിറക്കി. രണ്ടു പേര്‍ക്കു മാത്രം യാത്ര ചെയ്യാവുന്ന ഈ വിമാനത്തില്‍ ഒരു ട്രെയ്‌നീ പൈലറ്റും പരിശീലകനുമാണ് ഉണ്ടായിരുന്നത്. അലിഗഢിലെ ഒരു സ്വകാര്യ പൈലറ്റ് പരിശീലന കേന്ദ്രത്തിന്റേതാണ് വിമാനം. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരും സുരക്ഷിതരാണ്. ഹൈവേയില്‍ വിമാനം ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് അല്‍പ്പ സമയത്തേക്ക് ഗതാഗത തടസ്സമുണ്ടായി. വിമാനം റോഡരികിലേക്ക് മാറ്റി. എഞ്ചിനീയമാരെത്തി പരിശോധിച്ചു.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വ്യോമ സേന പോര്‍വിമാനങ്ങളില്‍ യമുനാ എക്‌സ്പ്രസ് ഹൈവേയില്‍ ലാന്‍ഡ് ചെയ്ത് പരീക്ഷണം നടത്തിയിരുന്നു.

Latest News