തിരുവനന്തപുരം- വിദേശത്തേക്ക് പോകുന്നവർ എടുക്കുന്ന വാക്‌സിന്റെ ഇടവേള കുറച്ചു. വിദേശത്തേക്ക് പോകുന്നവർക്ക് പന്ത്രണ്ട് ആഴ്ചക്ക് രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്‌സിൻ എടുത്താൽ മതിയെന്ന ഇടവേളയാണ് സർക്കാർ കുറച്ചത്. നാലാഴ്ച് മുതല്‍ ആറാഴ്ചക്കുള്ളില്‍ രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കാമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. വിദേശത്തേക്ക് പോകുന്നവർക്ക് നൽകേണ്ട വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകാൻ അതാത് ഡി.എം.ഒമാരെയും ചുമതലപ്പെടുത്തി. പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനമാണ് സർക്കാർ പ്രഖ്യാപിച്ചത്. വിദേശത്തേക്ക് പോകുന്നവർക്ക് കോവിഷീൽഡ് വാക്‌സിനായിരിക്കും നൽകുക. ഇന്ത്യയിൽ പ്രാബല്യത്തിലുള്ള ഈ വാക്‌സിന് മാത്രമാണ് വിദേശത്ത് അനുമതി എന്നതുകൊണ്ടാണിത്. വിസയുടെ പകര്‍പ്പ്, പാസ്പോര്‍ട്ട് കോപ്പി തുടങ്ങിയവ ഇതിനായി സമര്‍പ്പിക്കേണ്ടി വരും. സര്‍ക്കാര്‍ വില കൊടുത്തു വാങ്ങുന്ന വാക്സിനാണ് പ്രവാസികള്‍ക്ക് നല്‍കുന്നത്.






