മുസ്‌ലിം ലീഗ് ദേശീയ നേതാക്കൾ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി  

ന്യൂദൽഹി- രാജ്യത്തെ മാറുന്ന രാഷട്രീയ സാഹചര്യത്തിൽ മതേതര ജനാധിപത്യ കക്ഷികൾ ഒരുമിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി മുസ്‌ലിം ലീഗ് ദേശീയ നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ദൽഹിയിൽ കൂടിക്കാഴ്ച്ച നടത്തി. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ചയിൽ നേതാക്കൾ ഇരു പാർട്ടികളും ഒന്നിച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്തു.
കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ രാഹുൽ ഗാന്ധിയെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുമോദിച്ചു. രാഹുൽ ഗാന്ധിയുടെ ദൽഹി തുഗ്ലക് റോഡിലെ 12 നമ്പർ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച.  ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ.  ഖാദർ മൊയ്തീൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൾ വഹാബ്, കേരള നിയസഭാ പാർട്ടി ലീഡർ എം കെ മുനീർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. 

Latest News