Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ ചേർക്കാം

തിരുവനന്തപുരം-ആധാർ കാർഡ് രേഖയായി ഉപയോഗിച്ച് കോവിഡ് വാക്‌സിൻ എടുത്തവർക്ക് പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്താനുള്ള സംവിധാനം നിലവിൽ വന്നു. നേരത്തെ ആധാർ കാർഡ് ഉപയോഗിച്ച് വാക്‌സിൻ എടുത്തവർക്ക് സൗദി അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രക്ക് തടസമുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. തുടർന്നാണ് പാസ്‌പോർട്ട് നമ്പറിലേക്ക് മാറാനുള്ള ഓപ്ഷൻ ഏർപ്പെടുത്തിയത്.  

 https://covid19.kerala.gov.in/vaccine എന്ന സൈറ്റിൽ പ്രവേശിച്ച ശേഷം വാക്‌സിൻ സർട്ടിഫിക്കറ്റ് എന്ന ഭാഗം സെലക്ട് ചെയ്തു ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയാൽ മതി.കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിലെ പതിനാല് അക്ക നമ്പർ, ജനന തിയതി, വാക്‌സിൻ പേര്, വിസ കോപ്പി, പാസ്‌പോർട്ട് കോപ്പി, ആധാർ കോപ്പി തുടങ്ങിയവ അപ്‌ലോഡ് ചെയ്യണം. 
ഇതോടെ സർട്ടിഫിക്കറ്റ് പാസ്‌പോർട്ട് നമ്പറിൽ ലഭിക്കും. കോവിഷീൽഡ് വാക്‌സിൻ രണ്ടു ഡോസ് സ്വീകരിച്ചവർക്ക് സൗദിയിൽ ഇതോടെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ ആവശ്യമുണ്ടാകാൻ സാധ്യതയില്ല.
 

Latest News